ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് 15ദിവസം വരെ വിസ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇറാന് ഗവണ്മെന്റ്.ഫെബ്രുവരി 4 മുതല്‍ നാല് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ് വിസ ഒഴിവാക്കിയിട്ടുള്ളത്.പുതിയ നിയമമനുസരിച്ച് ആറു മാസത്തിലൊരിക്കല്‍ സാധാരണ പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാരന് ഇറാനില്‍ പ്രവേശിക്കാം. 15ദിവസം വരെയാണ് അവിടെ തങ്ങാനാവുക.സന്ദര്‍ശനത്തിനായി ഇറാനില്‍ വ്യോമമാര്‍ഗ്ഗം എത്തുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക. നീണ്ട കാലത്തേക്ക് ഇറാനില്‍ തങ്ങേണ്ടിവരുന്നവര്‍, ആറുമാസത്തില്‍ ഒന്നില്‍കൂടുതല്‍ തവണ ഇറാനില്‍ എത്തേണ്ടവര്‍, പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തേണ്ടവര്‍ ഇവരെല്ലാം ഇറാനിയന്‍ വിസ എടുക്കേണ്ടതാണ്.ഇന്ത്യന്‍ പൗരന്മാര്ക്കും മറ്റു 32രാജ്യങ്ങളില്‍ നിന്നുള്ളവര്ക്കുമുള്ള വിസ നിയന്ത്രണം ഒഴിവാക്കുമെന്ന് ഡിസംബറില്‍ ഇറാന് പ്രഖ്യാപിച്ചിരുന്നു. റഷ്യ, യുഎഇ, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഉസ്ബക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജപ്പാന്, സിംഗപ്പൂര്‍, മലേഷ്യ, ബ്രസീല്‍, ബെലാറസ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.